
ഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയിൽ അതൃപ്തി പ്രകടമാക്കി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ജഡ്ജിമാർ നിയമനിർമാണം നടത്തുകയും അത് നടപ്പിലാക്കുകയും സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുകയും ചെയ്യാനാണ് ശ്രമം. സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തമില്ലാത്ത ജഡ്ജിമാർ നമുക്കുണ്ട്. അവർക്ക് രാജ്യത്തെ നിയമം ബാധകമല്ലെന്നും ഉപരാഷ്ട്രപതി ആഞ്ഞടിച്ചു.
ജഡ്ജി യശ്വന്ത് വർമ്മയുടെ വസന്തിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ ജഡ്ജിമാർക്ക് കഴിയില്ല. അന്വേഷണം ജുഡീഷ്യറിയുടെ പരിധിയിൽ വരില്ലെന്നും ധൻകർ പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാർ രാഷ്ട്രപതിയോട് ഒരു കാര്യം നിർദേശിക്കുന്നത്. ഭരണഘടന അനുഛേദം 145 പ്രകാരം ഭരണഘടന വ്യാഖ്യാനിക്കാനുള്ള ഒരു അവകാശം മാത്രമാണ് ജഡ്ജിമാർക്കുള്ളതെന്നും ധൻകർ പറഞ്ഞു.
Tags: