ഇന്ത്യയിലെ കാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; 2040-ഓടെ 20 ലക്ഷമായി ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് കാൻസർ വ്യാപനം കൂടുന്നു. നിലവിൽ ക്യാൻസർ വ്യാപനത്തിൻ്റെ കണക്ക് പരിശോധിക്കുമ്പോൾ ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം മൂന്നാമതാണ് ഇന്ത്യ. എന്നാൽ, 2040 ആകുമ്പോഴേക്കും രാജ്യത്ത് ഏകദേശം 20 ലക്ഷം കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് മുന്നറിയിപ്പ് നൽകി. രാജ്യസഭയിൽ സംസാരിക്കവെയാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്.

ആഗോളതലത്തിൽ രണ്ട് കോടി കേസുകളാണ് കണക്കുകൾ പരിശോധിക്കുമ്പോൾ പ്രതിവർഷമുണ്ടാകുന്നത്. ഇന്ത്യയിൽ മാത്രം 12 ലക്ഷം മുതൽ 15 ലക്ഷംപേർ രോഗികളാകുന്നുണ്ട്. 2040-ഓടെ ഇന്ത്യയിലെ കേസുകളുടെ എണ്ണം 20 ലക്ഷമായി ഉയർന്നേക്കും. മുമ്പ് കാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങളും പ്രായമായവരെ മാത്രം ബാധിക്കുന്നവ ആണെങ്കിൽ നിലവിൽ ചെറുപ്പക്കാരെയും ബാധിക്കുന്നുണ്ട്. കാൻസറും ഹൃദയാഘാതവും നേരത്തെ സംഭവിച്ചേക്കാം എന്ന സ്ഥിതിയും നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകളിലെ ഗർഭാശയ കാൻസർ ചികിത്സിക്കാനുള്ള ആദ്യത്തെ എച്ച്പിവി വാക്സിൻ ബയോടെക്നോളജി വകുപ്പ് വികസിപ്പിച്ചിട്ടുണ്ടെന്നും അത് ജനങ്ങൾക്ക് താങ്ങാനാകുന്ന നിരക്കിലോ സൗജന്യമായോ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ സൗകര്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Number of cancer patients in India is increasing; Warning that it may increase to 2 million by 2040

More Stories from this section

family-dental
witywide