
ഡൽഹി: കന്യാസ്ത്രികളുടെ ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ വീണ്ടും സമീപിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശിച്ചു. ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് അദ്ദേഹം കേരള എംപിമാരോട് ഉറപ്പ് നൽകി. എൻഐഎ കോടതിക്ക് വിട്ട സെഷൻസ് കോടതിയുടെ നടപടി തെറ്റാണെന്നും അമിത് ഷാ വ്യക്തമാക്കി. സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ ഛത്തിസ്ഗഡ് സർക്കാർ ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിചാരണക്കോടതിയിൽ നിന്ന് ഇന്നോ നാളെയോ കന്യാസ്ത്രികൾക്ക് ജാമ്യം ലഭിക്കുമെന്ന് അമിത് ഷാ സൂചിപ്പിച്ചു. കന്യാസ്ത്രികൾക്കെതിരായ കേസിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾ ഇല്ലെന്ന് യുഡിഎഫ്-എൽഡിഎഫ് എംപിമാരോട് അദ്ദേഹം വ്യക്തമാക്കി. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാൻ ശ്രമിക്കാമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.