കന്യാസ്ത്രീകള്‍ ഹൈക്കോടതിയിലേക്ക്; എന്‍ഐഎ കോടതിയില്‍ നിയമനടപടികള്‍ സങ്കീര്‍ണമാകുമെന്ന് വിലയിരുത്തൽ

റായ്പൂര്‍: മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകള്‍ ഹൈക്കോടതിയിലേക്ക്. ഛത്തീസ്ഗഡ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലാണ് കന്യാസ്ത്രീകള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. എന്‍ഐഎ കോടതിയില്‍ സമീപിക്കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.

എന്‍ഐഎ കോടതിയില്‍ നിയമനടപടികള്‍ സങ്കീര്‍ണമാകും എന്നാണ് വിലയിരുത്തല്‍. കന്യാസ്ത്രീകള്‍ക്കായി നാളെ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാന്‍ കന്യാസ്ത്രീകള്‍ തീരുമാനിച്ചത്.

സെഷന്‍സ് കോടതിയില്‍ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. എന്‍ഐഎ നിയമം അനുസരിച്ച് മനുഷ്യക്കടത്ത് കേസുകള്‍ പ്രത്യേക കോടതിയാണ് പരിഗണിക്കേണ്ടതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി കന്യാസ്ത്രീകളോട് എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളുടെ അഭിഭാഷകര്‍ നിയമോപദേശം തേടിയത്.

More Stories from this section

family-dental
witywide