
അശ്ലീല സന്ദേശ വിവാദത്തിലും ലൈംഗികാരോപണങ്ങളിലും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടുന്നതിന് മുൻപ് രാഹുലിൻ്റെ വാദങ്ങൾ കൂടി കേൾക്കണമെന്ന് കെപിസിസി അധ്യക്ഷനുമായുള്ള ചർച്ചയിൽ നേതാക്കളുടെ നിർദേശം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സംസ്ഥാനത്തെ പ്രധാനപ്പെട്ട കെപിസിസി നേതാക്കളുമായി ചർച്ചയിലാണ് തീരുമാനം.
രാഹുലിന് എതിരെ പരാതിയോ കേസോ ഇല്ലാതെ സ്ഥാനം ഒഴിയണമെന്ന് എങ്ങനെ ആവശ്യപ്പെടുമെന്നാണ് കെപിസിസി നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തെ അടിസ്ഥാനമാക്കി രാഹുലിൻ്റെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനും നേതൃത്വം തീരുമാനിച്ചു. വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് ഈ നടപടി.
അതേസമയം, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ രാഹുലിന്റെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് നിലപാടിൽ രാഹുലിന് പറയാനുള്ളത് കൂടി കേൾക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു. അവന്തികക്കുള്ള മറുപടി പോലെ മറ്റ് വിവാദങ്ങളിലും വിശദീകരണം വരേണ്ടതുണ്ടെന്നാണ് രാഹുലിനെ അനുകൂലിക്കുന്ന നേതാക്കളുടെ നിലപാട് .