
കീവ്: റഷ്യയുമായുള്ള മൂന്ന് വര്‍ഷത്തിലേറെ നീണ്ട യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചര്‍ച്ചകളില്‍ യുക്രെയ്‌നെ പ്രതിനിധീകരിക്കാന്‍ ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെ നിയമിച്ച് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി.
ശനിയാഴ്ച പുറത്തുവിട്ട ഉത്തരവ് പ്രകാരം, പ്രതിനിധി സംഘത്തെ നയിക്കാന്‍ സെലെന്‍സ്‌കി തന്റെ പ്രസിഡന്‍ഷ്യല്‍ ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രി യെര്‍മാക്കിനെ നിയമിച്ചു. വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഗ, പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവ്, ഡെപ്യൂട്ടി ചീഫ് ഓഫ് പ്രസിഡന്‍ഷ്യല്‍ സ്റ്റാഫ് പാവ്ലോ പാലിസ എന്നിവര്‍ പ്രതിനിധി സംഘത്തിലുണ്ടാകും.