
തൃശൂര്‍ : തൃശൂര്‍ കൊടകരയില്‍ നാല്പതു വര്‍ഷത്തോളം പഴക്കമുള്ള ഇരുനില കെട്ടിടം തകര്‍ന്നു വീണ് അപകടം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടെയില്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
ഇന്ന് രാവിലെയാണ് സംഭവം. 17 പേര്‍ താമസിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്. 14പേർ ഓടി രക്ഷപ്പെട്ടു.
കൊടകര ജംഗ്ഷനില്‍ നിന്നും വെള്ളിക്കുളങ്ങരയിലേക്കുള്ള റോഡില്‍ ചെങ്കല്ല് കൊണ്ട് നിര്‍മിച്ച ഓടിട്ട രണ്ട് നില കെട്ടിടമാണ് പൂര്‍ണമായും ഇടിഞ്ഞു വീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്.
Tags: