ഹരിതകർമ സേനാംഗങ്ങൾക്ക് ഓണസമ്മാനം; ഉത്സവ ബത്ത കൂട്ടി, 1,250 രൂപ നൽകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഹരിതകർമ സേനാംഗങ്ങളുടെ ഉത്സവ ബത്ത വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷത്തെ 1000 രൂപയിൽ നിന്ന് 1250 രൂപയായാണ് വർധിപ്പിച്ചത്. ഹരിതകർമ സേനയുടെ സേവനങ്ങൾ കണക്കിലെടുത്താണ് തുക വർധിപ്പിച്ചതെന്ന് വ്യക്തമാക്കിയ മന്ത്രി തുക തനത് ഫണ്ടിൽ നിന്നും നൽകാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.

അതേസമയം, തൊഴിലുറപ്പ്‌ തൊഴിലാളികൾക്കും ഓണസമ്മാനമായി 1200 രൂപ നൽകുന്നുണ്ട്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിലും അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയിലും കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവർത്തിദിനം പൂർത്തിയാക്കിയവർക്കാണ്‌ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വർഷത്തേക്കാൾ 200 രൂപ അധികമാണ് ഇക്കുറി നൽകുമ്പോൾ 5,25,991 തൊഴിലാളികൾക്കാണ്‌ ഈ ആനുകൂല്യം ലഭ്യമാകുക.

More Stories from this section

family-dental
witywide