
തൃശൂര്‍ : ഓണാഘോഷം വേണ്ടെന്ന ഓഡിയോ സന്ദേശത്തിനു പിന്നാലെ അധ്യാപികയ്‌ക്കെതിരെ കേസ്. ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും സ്‌കൂളില്‍ ഓണാഘോഷം വേണ്ടെന്നും രക്ഷിതാക്കളുടെ ഗ്രൂപ്പില്‍ ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
തൃശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപികയാണ് വിദ്വേഷം വിളമ്പിയത്. ഇവര്‍ക്കെതിരെ കുന്നംകുളം പൊലീസാണ് കേസെടുത്തത്. ഡി വൈ എഫ് ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. മത വിദ്വേഷമുണ്ടാക്കിയതിന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് അധ്യാപികയ്‌ക്കെതിരെ ചുമത്തിയത്.
അതേസമയം, ഓണാഘോഷം ഏറ്റവും ഭംഗിയായി നടത്തുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ഈ ശബ്ദസന്ദേശവുമായി സ്‌കൂള്‍ അധികൃതര്‍ക്ക് ബന്ധമില്ലെന്നും തന്റെ അറിവോടെയല്ല അധ്യാപകര്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ചതെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. വിഷയത്തില്‍ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.