
ഗാസ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 2023 ഒക്ടോബര്‍ ഏഴിന് ശേഷം ഓരോ 52 മിനുറ്റുകളില്‍ ഒരു കുട്ടി വീതം കൊല്ലപ്പെടുന്നതായി പലസ്തീന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എൻ റിപ്പോർട്ട്. കണക്കുകള്‍ സഹിതമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗാസയിലെ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം ഈ രണ്ട് വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ട കുട്ടികളുടെ കണക്ക് പുറത്ത് വിട്ടിരുന്നു.
20,179 കുട്ടികള്‍ കൊല്ലപ്പെട്ടു. ഒരു വയസില്‍ താഴെയുള്ള 1029 കുട്ടികളും 420 നവജാത ശിശുക്കളും കൊല്ലപ്പെട്ടു. 58554 കുട്ടികള്‍ അനാഥരായി. 1102 കുട്ടികള്‍ക്ക് അംഗവൈകല്യം ബാധിച്ചു. 914,102 കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടുവെന്നും കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒക്ടോബര്‍ മൂന്നിന് യൂണിസെഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഗാസ മുനമ്പില്‍ നിന്നുമുള്ള പലായനങ്ങളില്‍ സ്ത്രീകളുടെ ഗര്‍ഭം അലസുന്നുവെന്നും ഗാസയിൽ അഞ്ചില്‍ ഒരു കുഞ്ഞ് മാസം തികയാതെ ജനിക്കുന്നതായും പറയുന്നു.