
വാഷിംഗ്ടൺ, ഡി.സി: മേരിലാൻഡിലെ ബ്ലേഡൻസ്ബർഗിൽ ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടയിലേക്ക് ഒരാൾ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഒരു കുഞ്ഞും ഉൾപ്പെടുന്നുണ്ട്. ശനിയാഴ്ച രാത്രി 10.15നായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് വെച്ച് പിറന്നാൾ ആഘോഷിക്കുകയായിരുന്നു. അതിനിടയിൽ ആളുകളുടെ ഇടയിലേക്ക് ഒരു വാഹനം ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിൽ ഒന്നു മുതൽ 17 വരെ പ്രായം വരുന്ന ആറു മുതിർന്നവർക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു. തുടക്കത്തിൽ പരിക്കേറ്റവർ 11 പേരാണെന്ന് പറഞ്ഞെങ്കിലും പിന്നീട് ഇത് 14 ആണെന്നും ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു. അപകടത്തിൽ വാഷിംഗ്ടൺ ഡി.സിയിലെ 31 കാരിയായ ആഷ്‌ലി ഹെർണാണ്ടസ് ഗുട്ടിയറസ് ആണ് മരിച്ചത്.
പരിക്കേറ ഏഴ് കുട്ടികളെ ഡി.സിയിലെ ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലേക്ക് മാറ്റി. മൂന്നു പേരെ ക്യാപിറ്റൽ റീജണൽ മെഡിക്കൽ സെൻ്ററിലേക്കും ഒരാളെ ഹവാർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ആറ് കുട്ടികൾക്ക് ചികിത്സ നൽകി വിട്ടയച്ചതായും ഒരാൾ ഇപ്പോഴും ആശുപത്രിയിൽ ആണ്, പക്ഷേ നില സ്ഥിരമായതാണെന്നാണ് റിപ്പോർട്ടെന്നും പൊലീസ് പറഞ്ഞു.
അതേസമയം, അപകടത്തിന് കാരണമായ കാറോടിച്ചയാൾ ആദ്യം അപകട സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും ഞായറാഴ്ച പൊലീസിൽ വന്ന് കീഴടങ്ങി. വാഷിംഗ്ടൺ ഡി.സിയിൽ നിന്നുള്ള 66 വയസ്സുകാരനാണ് ഇയാൾ. ഇയാൾക്കെതിരെ ക്രിമിനൽ കേസുകൾ ചുമത്താൻ നടപടിയിലാണെന്നും പ്രിൻസ് ജോർജസ് കൗണ്ടി സ്റ്റേറ്റ് അറ്റോർണിയുമായി ചർച്ചകൾ നടക്കുന്നതായും പൊലീസ് അറിയിച്ചു.
One dead, 13 injured after car crashes into birthday party in Maryland