
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ ശനിയാഴ്ചയുണ്ടായ ക്വാറി ദുരന്തത്തില്‍ ഒരാള്‍ മരിച്ചു. 15 പേര്‍ ക്വാറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ ഒബ്രയിലെ ബില്ലി മര്‍കുണ്ടി ഗ്രാമത്തില്‍ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.
എന്‍ഡിആര്‍എഫിന്റെയും എസ്ഡിആര്‍എഫിന്റെയും സംഘങ്ങള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ക്വാറിയുടെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ യുപി മന്ത്രി സഞ്ജീവ് ഗോണ്ടും സ്ഥലത്തെത്തിയിട്ടുണ്ട്.
ക്വാറിക്ക് 500 മീറ്ററോളം ആഴമുള്ളതായാണ് നിഗമനം. അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതിനുശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയൂവെന്ന് അധികൃതര്‍ അറിയിച്ചു.
One dead, 15 trapped in quarry collapse in UP.















