തലസ്ഥാനത്തെ നടുക്കി പാതിരാത്രി നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം, ഒരു മരണം, നിരവധി പേ‍ർക്ക് പരിക്ക്; രക്ഷാപ്രവർത്തനം ഊർജ്ജിതം

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി രാത്രി നെടുമങ്ങാട് ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു. വിനോദയാത്ര സംഘം സഞ്ചരിച്ചി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം സ്ഥിരീകരിച്ചു. 60 വയസുളള ദാസിനിയാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 49 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ നെടുമങ്ങാട് ജില്ല ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കാട്ടാക്കട പെരുങ്കടവിളയിൽ നിന്നും ടൂർ പോയവരാണ് അപകടത്തിൽപെട്ടത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഒരു പ്രദേശത്ത് നിന്നുള്ള നിരവധി ആകളാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ 20 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide