ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ അര്‍ബുദം…2023ല്‍ ഡല്‍ഹിയിലുണ്ടായ ഏഴില്‍ ഒരുമരണത്തിന് വായുമലിനീകരണവുമായി ബന്ധമെന്ന് പഠനം

ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് ഉയര്‍ന്നുവന്നിരിക്കുന്ന വലിയൊരു പാരിസ്ഥിതിക പ്രശ്‌നമാണ് കടുത്ത വായുമലിനീകരണം. ഡല്‍ഹി നിവാസികളുടെ പ്രധാന ആരോഗ്യ ഭീഷണിയായി വായു മലിനീകരണമായി തുടരുകയാണ്. 2023-ല്‍ ഡല്‍ഹിയില്‍ സംഭവിച്ച ആകെ മരണങ്ങളില്‍ 15%-ത്തോളവും വായു മലിനീകരണം മൂലമാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഡല്‍ഹിയിലുണ്ടാകുന്ന ഏഴ് മരണങ്ങളില്‍ ഒന്ന് മോശം വായുവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് (GBD) ഡാറ്റയില്‍ വ്യക്തമാക്കുന്നു. ഈ വിവരങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ (IHME) അടുത്തിടെ പുറത്തുവിട്ടിരുന്നു.

‘വായു മലിനീകരണം ഒരു പാരിസ്ഥിതിക പ്രശ്നം മാത്രമല്ലെന്നും മലിനീകരണ മേഖലകളില്‍ ശാസ്ത്രാധിഷ്ഠിത നടപടി ആവശ്യമുള്ള ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയാണെന്നും’- പഠനത്തിന്റെ ഭാഗമായ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെട്ടില്ലെങ്കില്‍, ശ്വസന രോഗങ്ങള്‍, ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ അര്‍ബുദം എന്നിവയുള്‍പ്പെടെയുള്ള മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങളാല്‍ ജനങ്ങള്‍ വലയുമെന്നും വിദഗ്ധ മുന്നറിയിപ്പുണ്ട്.

ഡല്‍ഹി നിവാസികളുടെ ആരോഗ്യത്തില തകരാറാകുന്നതിനും ആയുര്‍ദൈര്‍ഘ്യം കുറയുന്നതിനും വായുമലിനീകരണത്തിന് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ടെന്ന് ഈ കണ്ടെത്തലുകള്‍ അടിവരയിടുന്നു. വായു മലിനീകരണം മൂലമുണ്ടായ മരണങ്ങള്‍ 2018-ല്‍ 15,786 ല്‍ നിന്ന് 2023-ല്‍ 17,188 ആയി വര്‍ദ്ധിച്ചു. അതേ കാലയളവില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുണ്ടായ മരണങ്ങള്‍ 13,604 ല്‍ നിന്ന് 14,874 ആയും ഉയര്‍ന്നതായി പഠനം വെളിപ്പെടുത്തുന്നു.

One in seven deaths in Delhi in 2023 linked to air pollution, study finds

More Stories from this section

family-dental
witywide