അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി, സംസ്ഥാനത്ത് ഒരുമാസത്തിനിടെ 6 മരണം

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലപ്പുറം ചേലേമ്പ്ര ചാലിപ്പറമ്പ് സ്വദേശി ഷാജി (47) ആണ് മരിച്ചത്. ഷാജിയെ ഓഗസ്റ്റ് ഒമ്പതിനാണു ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഷാജിയുടെ മരണത്തോടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരുമാസത്തിനിടെ സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം ആറായി. അതേസമയം ഷാജിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നത് ഇനിയും കണ്ടെത്താനായിട്ടില്ല.

മസ്തിഷ്‌ക ജ്വരം ബാധിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മറ്റൊരു മലപ്പുറം സ്വദേശിനി തിങ്കളാഴ്ച മരിച്ചിരുന്നു. തിരുവാലി കോഴിപ്പറമ്പ് ഇളയിടത്തുകുന്ന് എം.ശോഭന (56) ആണ് മരിച്ചത്.

More Stories from this section

family-dental
witywide