
പാലക്കാട്: സംസ്ഥാനത്ത് പാലക്കാട് ജില്ലയിലെ കൊടുമ്പില്‍ സ്വദേശിയായ 62കാരന് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഒക്ടോബര്‍ അഞ്ചാം തിയതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച ഇയാളെ പിന്നീട് കമ്മ്യൂണിറ്റി സെന്ററിലേക്കും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. നിലവില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.