സിഡ്‌നി ബീച്ച് വെടിവയ്പ്പിലെ പ്രതികളിലൊരാൾ ഹൈദരാബാദ് സ്വദേശി, ഓസ്ട്രേലിയയിലേക്ക് കുടിയേറിയിട്ട് 27 വർഷം

ന്യൂഡൽഹി : സിഡ്‌നിയിലെ ബോണ്ടയ് ബീച്ചിൽ വെടിവയ്പ്പു നടത്തിയ തോക്കുധാരികളിൽ ഒരാൾ ഹൈദരാബാദ് സ്വദേശിയെന്ന് റിപ്പോർട്ട്. സാജിദ് അക്രമാണ് ഇന്ത്യയിൽ നിന്നുള്ള വ്യക്തി. സാജിദും മകൻ നവീദ് അക്രവുമാണ് ആക്രമണം നടതതിയത്. സാജിദ് 27 വർഷം മുൻപ് വിദ്യാർഥി വീസയിൽ ഹൈദരാബാദിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയതാണ്. ഇയാൾ 1998 നവംബറിലാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. സാജിദ് അക്രത്തിന് ഇപ്പോഴും ഇന്ത്യൻ പാസ്പോർട്ടുണ്ട്. മകൻ നവീദ് അക്രവും മകളും ഓസ്‌ട്രേലിയയിലാണ് ജനിച്ചത്. ഇരുവരും ഓസ്‌ട്രേലിയൻ പൗരന്മാരാണ്. യൂറോപ്യൻ വംശജയായ വെനേര ഗ്രോസോയെയാണ് ഇയാൾ വിവാഹം കഴിച്ചത്. പിന്നീട് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

കഴിഞ്ഞ 27 വർഷമായി ഹൈദരാബാദിലുള്ള തന്റെ കുടുംബവുമായി സാജിദ് അക്രത്തിന് അധികം ബന്ധമൊന്നും ഇല്ലെന്ന് ഇന്ത്യയിലെ ബന്ധുക്കൾ പറയുന്നു. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ശേഷം 6 തവണയാണ് ഇന്ത്യയിലെത്തിയത്. പിതാവിന്റെ മരണസമയത്ത് പോലും സാജിദ് ഇന്ത്യയിലേക്ക് എത്തിയിരുന്നില്ല.

അതേസമയം, ഇന്ത്യയിലായിരുന്ന സമയത്ത് ഇയാൾ പ്രശ്നക്കാരനായിരുന്നില്ലെന്ന് തെലങ്കാന പൊലീസ് പറയുന്നു.

സിഡ്നിയിലെ ബോണ്ടയ് ബീച്ചിൽ ജൂത വിഭാഗക്കാരുടെ ആഘോഷപരിപാടിയിൽ പങ്കെടുക്കുന്നവർക്കു നേരെയാണു സാജിദും മകനും വെടിയുതിർത്തത്.

One of the suspects in the Sydney Beach shooting is from Hyderabad, migrated to Australia 27 years ago

More Stories from this section

family-dental
witywide