
തിരുവനന്തപുരം : പിഎം ശ്രീ വിഷയത്തില്‍ സമവായത്തിനൊരുങ്ങുന്ന സിപിഎമ്മും സര്‍ക്കാരും സിപിഐയെ മയക്ക് വെടിവെച്ച് മയക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കെ പി സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. രാഷ്ട്രീയ ഒത്തുതീര്‍പ്പിനുള്ള അടവ് നയമാണ് ഇതെന്നും ധാരണാപത്രം റദ്ദാക്കാന്‍ ഇനി കേന്ദ്രത്തിനെ അധികാരമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ട സര്‍ക്കാരും സിപിഎമ്മും ആദ്യം വഴങ്ങാതിരുന്നെങ്കിലും പിന്നീട് സിപിഎമ്മിനോട് അനുനയവുമായി എത്തുകയായിരുന്നു. കരാര്‍ തത്കാലത്തേക്ക് മരവിപ്പിക്കാന്‍ നീക്കംതുടങ്ങിയിട്ടുണ്ട്. പദ്ധതി റദ്ദാക്കണമെന്നോ ഇളവ് ആവശ്യപ്പെട്ടോ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കും. കേന്ദ്രത്തില്‍നിന്ന് തീരുമാനം വരുന്നത് വരെ പദ്ധതി മരവിപ്പിച്ചേക്കും.
ഇന്നു രാവിലെ എ കെ ജി സെന്ററില്‍ നടന്ന സി പി എമ്മിന്റെ അവെയലബിള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. പിഎം ശ്രീയില്‍നിന്നു പിന്‍മാറുന്നുവെന്നു കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തു നല്‍കണമെന്ന ഉപാധിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു സിപിഐ.
Only the Centre has the power to cancel the PM Shri Scheme, said, Sunny Joseph















