
ന്യൂഡല്‍ഹി : ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയില്‍ യു.എസ് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല, ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം തുറന്നു. ഡല്‍ഹിയിലെ എയ്റോസിറ്റിയിലുള്ള വേള്‍ഡ്മാര്‍ക്ക് 2-ല്‍ ആണ് ഷോറൂം തുറന്നത്.
2025 ജൂലൈ 15-നാണ് മുംബൈയിലെ ബികെസിയില്‍ ആദ്യത്തെ ഷോറൂം തുറന്നത്. ഒരുമാസം പിന്നിടും മുമ്പാണ് ഡല്‍ഹിയിലും ടെസ്ല ചുവടുറപ്പിക്കുന്നത്. 8,200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഡല്‍ഹിയിലെ ഷോറൂം വിമാനത്താവളം, എംബസികള്‍, കോര്‍പ്പറേറ്റ് ഓഫീസുകള്‍ എന്നിവയ്ക്ക് സമീപമാണ്.
ടെസ്ല ബേസ്മെന്റ് പാര്‍ക്കിംഗില്‍ നാല് V4 സൂപ്പര്‍ചാര്‍ജറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സാകേത്, നോയിഡ, ഹൊറൈസണ്‍ സെന്റര്‍ എന്നിവയുള്‍പ്പെടെ ഡല്‍ഹി എന്‍സിആറിലെ വിവിധ സ്ഥലങ്ങളില്‍ സൂപ്പര്‍ചാര്‍ജറുകള്‍ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. കൂടാതെ, ഹൈദരാബാദ്, പൂനെ, ചെന്നൈ, ബെംഗളൂരു, അഹമ്മദാബാദ്, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെ എട്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണ് ടെസ്ല.












