
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷന്‍ അഖല്‍ ഞായറാഴ്ച മൂന്നാം ദിവസത്തിലേക്ക് കടന്നു. മൂന്ന് ഭീകരര്‍ കൊല്ലപ്പെടുകയും ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച സുരക്ഷാ സേന മൂന്ന് പേരെ വെടിവച്ചു കൊന്നതോടെ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ആറായി. ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു.
തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ അഖല്‍ വനമേഖലയില്‍ രാത്രി മുഴുവന്‍ സ്‌ഫോടനങ്ങളുടെയും വെടിവയ്പ്പുകളുടെയും ശബ്ദങ്ങള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ജമ്മു കശ്മീര്‍ പൊലീസ്, സൈന്യം, സിആര്‍പിഎഫ് എന്നിവയുടെ സംയുക്ത സംഘവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.