ഓപ്പറേഷന്‍ കാലനേമി; ഉത്തരാഖണ്ഡില്‍ 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍

ഡെറാഡൂണ്‍: ഓപ്പറേഷന്‍ കാലനേമിയുടെ ഭാഗമായി ഉത്തരാഖണ്ഡില്‍ 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ദാമി ഉത്തരവിട്ട ഓപ്പറേഷനിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ദേവഭൂമിയില്‍ വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുന്നവരെ കണ്ടെത്താനായി നടത്തിയ നീക്കത്തിലൂടെയാണ് നിരവധി പേരെ പിടികൂടാനായത്.

ശനിയാഴ്ച മാത്രം ഡെറാഡൂണിലെ വിവാദ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നുമാണ് വ്യാജന്മാരെ പിടികൂടിയതെന്ന് ഉത്തരാഖണ്ഡ് സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് സിംഗ് വ്യക്തമാക്കി. അറസ്റ്റിലായവരില്‍ പത്ത് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പുതിയ ക്യാമ്പയിന്റെ ഭാഗമായി പൊലീസ് കൃത്യമായി തന്നെ പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി എല്ലാ സ്റ്റേഷന്‍ ഇന്‍ ചാര്‍ജുമാര്‍ക്കും കൃത്യമായ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നെന്നും പൊലീസ് സൂപ്രണ്ട് കൂട്ടിച്ചേർത്തു.

സ്ത്രീകളെയും യുവതികളെയും ലക്ഷ്യമിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെ വലയിലാക്കി വ്യക്തിപരവും കുടുംബപരവുമായ വിഷയങ്ങളില്‍ പരിഹാരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വഞ്ചിക്കുന്നത്. വിഷയത്തിൽ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന് എല്ലാ പിന്തുണയുമായി പല ഹിന്ദു സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റും വ്യാജ സന്യാസിമാർക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide