ഓപ്പറേഷൻ മഹാദേവ്; വധിച്ച ഭീകരരുടെ തിരിച്ചറിയൽ പൂർത്തിയായി, സൈന്യം വധിച്ചത് പഹൽഗാം ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ മൂസ ഫൗജിയും അടക്കം 3 ലഷ്‌കർ ഇ തോയ്ബ ഭീകരരെ

രാജ്യത്ത് ഓപ്പറേഷൻ മഹാദേവിൽ വധിച്ച ഭീകരരുടെ തിരിച്ചറിയൽ പൂർത്തിയായിയെന്ന് കാശ്മീർ സോൺ പോലീസ് അവരുടെ എക്സ് അക്കൗണ്ടിലൂടെ വിവരമറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ മൂസ ഫൗജിയും അടക്കം 3 ലഷ്‌കർ ഇ തോയ്ബ ഭീകരരെയാണ് സൈന്യം വധിച്ചത്. ശ്രീനഗറിലെ ദാര മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹർവാൻ പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. വൈദ്യപരിശോധനയ്ക്കായി മൃതദേഹങ്ങൾ കൊണ്ടുപോയി.

കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പഹൽ ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ മൂസ ഫൗജി എന്ന് അറിയപ്പെടുന്ന സുലൈമാൻ ആണെന്ന് ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു. പ്രദേശത്ത് മൂന്ന് ലക്ഷകർ ഭീകരവാദികൾ ഒളിച്ചിരിക്കുന്നുണ്ട് എന്ന വിവരം ആട്ടിടയന്മാരിൽ നിന്നാണ് സുരക്ഷാസേനയ്ക്ക് ലഭിച്ചത്. ഭീകരരുടെ സാന്നിധ്യം ഉറപ്പാക്കി ഓപ്പറേഷൻ മഹാദേവ് എന്ന ഭീകരവിരുദ്ധ നീക്കത്തിന് രൂപം നൽകുകയായിരുന്നു.

പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തുന്നതിനിടെയുണ്ടായ ഏറ്റു മുട്ടലിൽ ആണ് മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചത്. ഇവരുടെ താവളത്തിൽ നിന്നും AK 47 തോക്കുകളും വൻ ഗ്രനേഡ് ശേഖരവും സൈന്യം കണ്ടെടുത്തു. ഓപ്പറേഷൻ മഹാദേവിന്റ ഭാഗമായുള്ള തെരച്ചിൽ തുടരുകയാണ്.

More Stories from this section

family-dental
witywide