ഓപ്പറേഷൻ നംഖോർ; ദുൽഖർ സൽമാന്റെ ഭൂട്ടാൻ വാഹനം കണ്ടെത്തി

ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായുള്ള പരിശോധനയിൽ ദുൽഖർ സൽമാന്റെ വാഹനം കൊച്ചിയിലെ ബന്ധുവിന്റെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തി. രണ്ട് നിസാൻ പട്രോള്‍ കാറുകളിൽ ഒരെണ്ണമാണ് ഇപ്പോള്‍ കണ്ടെത്തിയത്. കസ്റ്റംസ് കർണാടക രജിസ്ട്രേഷൻ നിസാൻ പട്രോൾ കാറാണ് കണ്ടെത്തിയത്. കാറിന്റെ രേഖകളിൽ വാഹനത്തിന്‍റെ ഫസ്റ്റ് ഓണര്‍ ഇന്ത്യൻ ആര്‍മിയെന്നാണുള്ളത്. ഹിമാചൽ സ്വദേശിയിൽ നിന്നാണ് ദുൽഖര്‍ വാഹനം വാങ്ങിയതെന്നാണ് രേഖ.

ദുൽഖറിന്‍റെ രണ്ട് ലാൻഡ് റോവർ വാഹനങ്ങളും രണ്ട് നിസാൻ പട്രോൾ വാഹനങ്ങളാണ് കസ്റ്റംസിന്‍റെ സംശയനിഴലിലുള്ളത്. ഇതിൽ ഒരു ലാന്‍ഡ് റോവര്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. അതേസമയം, വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് നടൻ ദുൽഖർ സൽമാൻ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ദുൽഖര്‍ സൽമാന്‍റെ ഉടമസ്ഥതയിലുള്ള നിസ്സാൻ പട്രോള്‍ വാഹനവും കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide