ഓപ്പറേഷൻ നംഖോർ: വാഹനങ്ങൾ സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ് നൽകും

ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി ഭൂട്ടാനിൽ നിന്ന് കടത്തിയ ആഡംബര കാറുകൾ വാങ്ങിയ സംഭവത്തിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് തന്നെ വിട്ടു കൊടുക്കാൻ കസ്റ്റംസ് തീരുമാനം. വാഹനങ്ങൾ ഉടമകൾ സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസും നൽകും. അതേസമയം, നിയമ നടപടികൾ അവസാനിക്കും വരെ വാഹനം ഉപയോഗിക്കാൻ അനുവദിക്കില്ല. കുറ്റം തെളിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടും.

അതേസമയം ദുൽഖർ സൽമാന് ഇന്ന് കസ്റ്റംസ് നോട്ടീസ് നൽകും. പിടിച്ചെടുത്ത വാഹനങ്ങളുടെ രേഖകൾ നേരിട്ട് ഹാജരാക്കാൻ നിർദ്ദേശിക്കും. ദുൽഖറിന്റെ കൂടുതൽ വാഹനങ്ങൾ നിരീക്ഷണത്തിലാണ് . ദുൽഖർ സൽമാന്റെ നിസാൻ പട്രോൾ കാർ പിടിച്ചെടുക്കും. നിലവിൽ പിടിച്ചെടുത്ത റേഞ്ച് റോവർ ഇപ്പോഴും ദുൽഖറിന്റെ വീട്ടിൽ തന്നെയാണ്. വാഹനത്തിന്റെ ഫിറ്റ്‌നസ് പ്രശ്നങ്ങൾ ഉള്ളതിനാൽ ഓടിച്ചു കൊടുവരാൻ സാധിച്ചിട്ടില്ല. കൊച്ചിയിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ സിനിമ നടന്മാരുടെ അടക്കം നാല് വാഹനങ്ങളാണ് പിടിച്ചെടുത്തത്.

More Stories from this section

family-dental
witywide