ഓപ്പറേഷന്‍ നുംഖോർ; ദുൽഖറിൻ്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ കസ്റ്റംസ് റെയ്‌ഡ്‌

രാജ്യവ്യാപകമായി നടക്കുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. ഭൂട്ടാൻ വഴി വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന.

ഇതിന്റെ ഭാഗമായാണ് താരങ്ങളുടെ വീട്ടിലും കസ്റ്റംസ് എത്തിയത്. ആഡംബര വാഹനങ്ങൾ നികുതി അടയ്ക്കാതെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് പരിശോധന. പൃഥ്വിരാജിന്റെ തേവരയിലെയും ദുൽഖറിന്റെ പനമ്പള്ളിയിലെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങി. വ്യവസായികളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

More Stories from this section

family-dental
witywide