ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയെ അനുകരിച്ച് പാക്കിസ്ഥാനും, വിദേശത്തേക്ക് ‘വിശദീകരണ സംഘത്തെ’ അയയ്ക്കാന്‍ നീക്കം

ഇസ്ലാമാബാദ്: ഇന്ത്യയുടെ നടപടികളെ അനുകരിക്കുന്ന നീക്കവുമായി പാക്കിസ്ഥാന്‍. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും ഇന്ത്യയില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ചും ലോകത്തോട് വിശദീകരിക്കാന്‍ വിദേശ രാജ്യങ്ങളിലേക്ക് പ്രത്യേക സംഘത്തെ അയയ്ക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെയാണ് പാക്കിസ്ഥാനും സമാന നീക്കം നടത്തുന്നത്.

വിദേശ രാജ്യങ്ങളുടെ ശ്രദ്ധാ കേന്ദ്രങ്ങളില്‍ പാക്കിസ്ഥാന്റെ ഭാഗം ന്യായീകരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനായി സജ്ജമാകാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ-സര്‍ദാരിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം അറിയിച്ചുകൊണ്ട്, ഷെഹ്ബാസ് ഷെരീഫ് തന്നെ ബന്ധപ്പെട്ടതായും ഒരു പ്രതിനിധി സംഘത്തെ നയിക്കാന്‍ തന്നോട് ആവശ്യപ്പെട്ടതായും ഭൂട്ടോ എക്സില്‍ കുറിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിതന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അന്താരാഷ്ട്ര വേദിയില്‍ സമാധാനത്തിനായുള്ള പാകിസ്ഥാന്റെ വാദം അവതരിപ്പിക്കുന്നതിനായി ഒരു പ്രതിനിധി സംഘത്തെ നയിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചുവെന്നും ഭൂട്ടോ എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. കൂടാതെ, ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ പാകിസ്ഥാനെ സേവിക്കാന്‍ പ്രതിജ്ഞാബദ്ധനായിരിക്കാനും എനിക്ക് ബഹുമതി തോന്നുന്നു,’ എന്നും അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു.

ഭീകരതയ്ക്കെതിരായ ശക്തമായ നയത്തിലും ഓപ്പറേഷന്‍ സിന്ദൂറിലേക്ക് നയിച്ച പഹല്‍ഗാം ഭീകരാക്രമണത്തിലും ഇന്ത്യയുടെ തെളിവുകളും നിലപാടും അവതരിപ്പിക്കുന്നതിനായി നിയുക്ത രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിനിധി സംഘത്തെ അയയ്ക്കുന്നുണ്ട്. ഇതിനായി ഓരോ പ്രതിനിധി സംഘത്തെയും നയിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ 7 എംപിമാരെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെയാണ് സമാന നീക്കം പാക്കിസ്ഥാനും അനുകരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, അസദുദ്ദീന്‍ ഒവൈസി എന്നിവരുള്‍പ്പെടെ പാര്‍ലമെന്റ് അംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, മുന്‍ നയതന്ത്രജ്ഞര്‍ എന്നിവരടങ്ങുന്ന ഏഴ് ഇന്ത്യന്‍ പ്രതിനിധികള്‍ വടക്കേ അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ പ്രധാന തലസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറെടുക്കുകയാണ്.

More Stories from this section

family-dental
witywide