”പാര്‍ട്ടി കൊല നടത്തുന്നു, പ്രതികളെ സംരക്ഷിക്കുന്നു, കേസ് നടത്തുന്നു”; പെരിയ കേസ് വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് സതീശന്‍

കൊച്ചി : പെരിയ ഇരട്ടക്കൊലപാതകത്തിലെ കോടതി വിധിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്നും പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ കേസില്‍ സിപിഎം നേതാക്കള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, കടുത്ത ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചതെന്നും പാര്‍ട്ടി കൊല നടത്തുന്നു, പ്രതികളെ സംരക്ഷിക്കുന്നു, കേസ് നടത്തുന്നുവെന്നതാണ് സ്ഥിതിയെന്നും അദ്ദേഹം പ്രതികരിച്ചു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും 10 പേരെ വെറുതെ വിട്ട നടപടിയില്‍ അപ്പീല്‍ പോകുമെന്നും. സ്വന്തം ഗ്രാമത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിനാണ് സിപിഎം 2 യുവാക്കളെ കൊലപ്പെടുത്തിയതെന്നും തീവ്രവാദ സംഘടനകളെക്കാള്‍ ഭീകരമായി സിപിഎം മാറിയെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നുവെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

Also Read

More Stories from this section

family-dental
witywide