ശബരിമല സ്വർണ്ണക്കൊള്ളയിൽ സത്യസന്ധമായി അന്വേഷണം നടക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സത്യസന്ധമായി നടക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എസ്ഐടി അന്വേഷണം ഹൈക്കോടതി ഗൗരവത്തിലാണ് കാണുന്നതെന്നും ഹൈക്കോടതി എസ്ഐടി അന്വേഷണം നിർദ്ദേശിച്ചതിനാൽ ആണ് തങ്ങൾ അതിനെ പിന്തുണച്ചതെന്നും വിഡി സതീശൻ പറഞ്ഞു. അന്വേഷണം നന്നായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രണ്ടു മുതിർന്ന ഐപിഎസ് ഓഫീസർമാർ എസ്ഐടിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചു.

ശബരിമല സ്വർണകൊള്ള അന്വേഷിക്കുന്ന എസ്ഐടിയുടെ മേൽ അനാവശ്യ സമ്മർദ്ദം ചെലത്തുകയും സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പിന്മാറണമെന്നും ഇതവർ തുടർന്നാൽ ഉറപ്പായും പേര് പറയുമെന്നും വിഡി സതീശൻ പറഞ്ഞു. എസ്ഐടിയിൽ താൻ അവിശ്വാസം രേഖപ്പെടുത്തുന്നില്ലെന്നും വൻ തോക്കുകളെ അവർ പുറത്തുകൊണ്ടുവരും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം, കാമരാജ് കോൺഗ്രസ് വിഷയത്തിലും വിഡി സതീശൻ പ്രതികരിച്ചു. ആ വാതിൽ അടച്ചെന്നും ഇതൊക്കെ ഒരു അനുഭവമാണെന്നും അദേഹം പറഞ്ഞു. വിഷ്ണപുരം ചന്ദ്രശേഖരൻ അടഞ്ഞ അധ്യായമാണ്. ‌അദ്ദേഹത്തെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു യുഡിഎഫ് എല്ലാം ആലോചിച്ചിട്ട് തന്നെയാണ് ചെയ്യുന്നത്. ഇനി ഒരു തരത്തിലും പ്രവേശനവും നൽകില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.

Opposition leader VD Satheesan demands an honest investigation into the Sabarimala gold robbery

Also Read

More Stories from this section

family-dental
witywide