
തിരുവനന്തപുരം : ഇന്നലെ ദക്ഷിണ റെയില്‍വേ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടന സ്‌പെഷല്‍ യാത്രയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ട്രെയിനില്‍ ഗണ ഗീതം പാടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിനു പിന്നാലെ സംഗതി വിവാദമാകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയടക്കം പ്രതികരണവുമായി എത്തി. ആദ്യം വീഡിയോ പിന്‍വലിച്ചെങ്കിലും പിന്നീട് ദക്ഷിണ റെയില്‍വേ വീണ്ടും വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.
ആര്‍ എസ് എസ് ഗീതം ആര്‍ എസ് എസ് വേദിയില്‍ പാടിയാല്‍ മതിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. വന്ദേ ഭാരതില്‍ ഗണഗീതം പാടിയതില്‍ സ്‌കൂളിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അന്വേഷണം പ്രഖ്യാപിച്ചു.
Opposition leader VD Satheesan responded that the vande bharat Gana geet Controversy















