
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് തുലാവർഷം എത്തുമെന്ന് മുന്നറിയിപ്പ്. ഇതിനിടെ സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിച്ചിട്ടുണ്ട്. അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് റിപ്പോർട്ട്. ഇതോടെ വിവിധ ജില്ലകളിൽ ഇന്ന് ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു.
ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാളെ (17/10/2025) എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടുമാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Orange and yellow alert have been issued in many districts of Kerala due to rain