എഡിറ്റ് ചെയ്തിട്ടും രക്ഷയില്ല, എമ്പുരാനെതിരെ വീണ്ടും ഓര്‍ഗനൈസര്‍; ‘ദേശവിരുദ്ധതയും ഹിന്ദു-ക്രിസ്ത്യന്‍ വിരുദ്ധതയും തുടരുന്നു’

കൊച്ചി : റീ എഡിറ്റ് ചെയ്തിട്ടും സിനിമയില്‍ ദേശവിരുദ്ധതയും ഹിന്ദു-ക്രിസ്ത്യന്‍ വിരുദ്ധതയും തുടരുന്നുവെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ഓര്‍ഗനൈസര്‍ തുടര്‍ച്ചയായി ലേഖനങ്ങള്‍ നല്‍കി സിനിമയെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിനിമ എഡിറ്റ് ചെയ്തിട്ടും തൃപ്തരല്ലെന്ന നിലപാടില്‍ ഓര്‍ഗനൈസര്‍ നീങ്ങുന്നത്.

ദേശവിരുദ്ധതയ്ക്ക് വലിയ വിലകൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് ലേഖനത്തിലുണ്ട്. എമ്പുരാനോടുള്ള എതിര്‍പ്പ് തുടരുന്നുവെന്ന് കൂടി ലേഖനം വ്യക്തമാക്കുന്നുണ്ട്. മാത്രവുമല്ല, കേരളയുവത്വം മയക്കുമരുന്നിന്റെയും അരാജകസിനിമകളുടെയും പിടിയിലാണെന്നും അതിന് സഹായകരമാകുന്ന രീതിയിലുള്ള പ്രമേയമാണ് എമ്പുരാനിലുള്ളതെന്നും ഓര്‍ഗനൈസര്‍ പറയുന്നു.

More Stories from this section

family-dental
witywide