അബിൻ വർക്കിക്കും ചാണ്ടി ഉമ്മനും പിന്തുണയുമായി ഓർത്തഡോക്സ് സഭ; അവർ സഭയുടെ മക്കൾ – ഗീവർഗീസ് മാർ യൂലിയോസ്

അബിൻ വർക്കിക്കും ചാണ്ടി ഉമ്മനും കെപിസിസി പുനഃസംഘടനയിൽ പിന്തുണയുമായി ഓർത്തഡോക്സ് സഭ. അബിൻ വർക്കിയും ചാണ്ടി ഉമ്മനും സഭയുടെ മക്കളാണ്. അവരെ ഒരിക്കലും സഭ കൈവിടില്ല. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നവരാണ് ഇവരെന്നും ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു.

അബിൻ വർക്കിയും ചാണ്ടിയും ഉമ്മനും ഞങ്ങളുടെ യുവതയാണ്. അവരാരും മതം വെച്ച് കളിക്കാറില്ല. അവരാരും ഇന്ന സഭക്കാരാണെന്ന് പറയാറില്ല. പൊതുരംഗത്ത് പ്രവർത്തിക്കുമ്പോൾ ഒരു മത തീവ്രവാദത്തിനും സഭ കൂട്ടു നിൽക്കില്ല സഭയിൽ നിന്നും എക്കാലത്തും നല്ല നേതാക്കൾ ഉയർന്ന് വന്നിട്ടുണ്ട്. വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സഭയുടെ സംഭാവന വലുതാണ്.

സഭ പലവിധത്തിൽ അവഗണന നേരിടുന്നു. സഭാ അംഗങ്ങളെ തഴയാൻ ശ്രമം നടക്കുന്നു. സഭാംഗങ്ങളെ ഏത് സ്ഥലത്തായാലും അവരെ തഴയാം ഒരു ചിന്തയുണ്ട്. ചെണ്ടയുടെ പ്രത്യേകത എങ്ങനെ കുട്ടിയാലും അതിന് ശബ്ദമുണ്ട്. ശാസ്ത്രീയമായി അതിനെ കൊട്ടിയാൽ മനോഹരമായ ശബ്ദം ഉണ്ടാകും. അശാസ്ത്രീയമായി കൈകാര്യം ചെയ്താൽ വ്യത്യസ്തമായ ശബ്ദമുണ്ടാവുമെന്നും മലങ്കര സഭ ആർക്കും ഏത് വിധേനയും കൊട്ടാവുന്ന ചെണ്ടയല്ലെന്നും ഗീവർഗീസ് മാർ യൂലിയോസ് കൂട്ടിച്ചേർത്തു.

Orthodox Church supports Abin Varkey and Chandy Oommen

More Stories from this section

family-dental
witywide