ന്യൂഡൽഹി: ഈ വർഷം ജനുവരി മുതൽ ഇതുവരെ അമേരിക്കയിൽ നിയമവിരുദ്ധമായി താമസിച്ചതിനാൽ നാട്ടിലേക്ക് മടങ്ങിവന്നത് 2,790-ത്തിലധികം ഇന്ത്യൻ പൗരന്മാരെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൽ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജനുവരി മുതൽ ഇന്നുവരെ (ഒക്ടോബർ 29 വരെ) 2,790-ത്തിലധികം ഇന്ത്യൻ പൗരന്മാരെ തിരിച്ചയച്ചിട്ടുണ്ട്. അവർ യുഎസിൽ നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ താമസിച്ചിരുന്നതായി കണ്ടെത്തി. അവരുടെ പൗരത്വവും രേഖകളും പരിശോധിച്ച ശേഷമാണ് അവരെ തിരിച്ചയച്ചതെന്ന് ജയ്സ്വാൽ പറഞ്ഞു.
ബ്രിട്ടനിൽ നിന്നുള്ള നാടുകടത്തലുകളെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ഈ വർഷം ഇതുവരെ ഏകദേശം 100 ഇന്ത്യൻ പൗരന്മാരെയാണ് ബ്രിട്ടൻ നിന്ന് തിരിച്ചയച്ചിട്ടുള്ളതെന്നും ജയ്സ്വാൽ കൂട്ടിച്ചേർത്തു.
Over 2,700 Indians deported from US this year – Randhir Jaiswal














