
തൃശൂര്‍: ഇന്നലെരാത്രി അന്തരിച്ച മലയാളികളുടെ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ മൃതദേഹം ഇന്ന് രാവിലെ 9.30നു പൂങ്കുന്നത്ത്,ചക്കാമുക്ക്,തോട്ടേക്കാട്ട് ലൈന്‍ തറവാട് വീട്ടിലേക്ക് കൊണ്ടുവരും.
12 മണി മുതല്‍ സംഗീത അക്കാദമിയുടെ റീജനല്‍ തിയറ്റര്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. നാളെ 9 മണി മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് 3 മണിക്കു പാലിയം തറവാട് ശ്മശാനത്തിലാണ് സംസ്‌കാരം.
തൃശൂര്‍ അമല ആശുപത്രിയില്‍ വച്ച് ഇന്നലെ രാത്രി 7.54 നാണ് പ്രിയഗായകന്‍ വിടവാങ്ങിയത്. ഇന്നലെ വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തില്‍ അധികമായി അമല ആശുപത്രിയില്‍ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം.