‘ നിലമ്പൂരിന്റെ സുല്‍ത്താന്‍ തുടരും…’ പി.വി അന്‍വറിന്റെ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

നിലമ്പൂര്‍: യുഡിഎഫ് പ്രവേശനം അനിശ്ചിതത്വത്തില്‍ തുടരുന്ന സാഹചര്യത്തില്‍
നിലമ്പൂരില്‍ പി.വി അന്‍വറിന്റെ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍. വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളില്‍ ആണ് ഇപ്പോള്‍ ബോര്‍ഡ് വച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരിലാണ് ബോര്‍ഡുകള്‍.

നിലമ്പൂരിന്റെ സുല്‍ത്താന്‍ പി വി അന്‍വര്‍ തുടരും എന്ന് എഴുതിയ ബോര്‍ഡുകളാണ് സ്ഥാപിച്ചത്. മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങള്‍ കൂടെയുണ്ട് എന്നിങ്ങനെയും ബോര്‍ഡിലുണ്ട്. പി വി അന്‍വറിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. അന്‍വര്‍ മുന്നണിയില്‍ വേണ്ടെന്ന് സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് കെ സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു.

അന്‍വറും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് മുസ്ലിം ലീഗ് നേതാവ് പി കെ. കുഞ്ഞാലിക്കുട്ടിയുടെ മുന്‍കൈഎടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. വൈകിട്ട് മഞ്ചേരിയില്‍ ചേരുന്ന യോഗത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യവും പാര്‍ട്ടി എടുക്കേണ്ട നിലപാടും ചര്‍ച്ചയാകും.

രണ്ടു ദിവസത്തിനകം യു ഡി എഫില്‍ ചേര്‍ത്തില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്നായിരുന്നു നേരത്തെ തൃണമൂല്‍ മണ്ഡലം കമ്മിറ്റി യോഗം വ്യക്തമാക്കിയിരുന്നത്. പി വി അന്‍വര്‍ മത്സരിക്കണോ അതോ മറ്റ് ആരെയെങ്കിലും നിര്‍ത്തണോ എന്ന കാര്യവും പരിശോധിക്കും.

More Stories from this section

family-dental
witywide