
ഡാളസ്: ഡാളസിൽ അന്തരിച്ച ആദ്യക്കാല പ്രവാസി മലയാളിയും, മാർത്തോമ്മാ ചർച്ച് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകാംഗവുമായ പുനലൂർ പള്ളിച്ചിറയിൽ പി.വി തോമസിന്റെ (ബേബി 89) പൊതുദർശനം സെപ്റ്റംബർ 26 വെള്ളിയാഴ്ച (നാളെ) വൈകിട്ട് 6 മുതൽ 9 മണി വരെ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ (11550 Luna Road, Farmers Branch TX 75234) നടക്കും.
സെപ്റ്റംബർ 28 ഞായറാഴ്ച ഉച്ചക്ക് 2.30 മുതൽ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.
ഭാര്യ: അയിരൂർ പീടികയിൽ കുടുംബാംഗമായ പരേതയായ ഏലിയാമ്മ തോമസ്.
മക്കൾ: ജിജി ജേക്കബ്, എബി തോമസ് (ഇരുവരും ഡാലസിൽ)
മരുമക്കൾ: സജി തോമസ്, ബെറ്റി
കൊച്ചുമക്കൾ: അലക്സ് ജേക്കബ് – മേരി ജേക്കബ് (കൊച്ചു മരുമകൾ), ബ്രാൻഡൻ ജേക്കബ്, സാക്റി തോമസ്, ലോറെൻ തോമസ്.
സംസ്കാര ചടങ്ങുകൾ https://tinyurl.com/pvthomas1 എന്ന വെബ് സൈറ്റിൽ കാണാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: പി.ടി മാത്യു – 214 597 5733