പഹല്‍ഗാമിലെ കൂട്ടക്കുരുതി: പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ ഇല്ലാതാക്കണമെന്ന്‌ സൗരവ് ഗാംഗുലി

ന്യൂഡല്‍ഹി : പഹല്‍ഗാമിലെ കൂട്ടക്കുരുതിക്ക് പിന്നാലെ, പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ വിച്ഛേദിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റുമായ സൗരവ് ഗാംഗുലി.

വര്‍ഷങ്ങളായി, ഇന്ത്യയും പാകിസ്ഥാനും ഐസിസി ഇവന്റുകളില്‍ മാത്രമേ കണ്ടുമുട്ടിയിട്ടുള്ളൂ, ഉദാഹരണത്തിന് ടി20, 50 ഓവര്‍ ലോകകപ്പുകള്‍, ഐസിസി ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) സംഘടിപ്പിച്ച ഏഷ്യാ കപ്പ് ഇവന്റുകള്‍ എന്നിയ്ക്കായി. ‘100 ശതമാനം, പാകിസ്ഥാനുമായുള്ള ബന്ധം വിച്ഛേദിക്കണം. കര്‍ശന നടപടി ആവശ്യമാണ്. എല്ലാ വര്‍ഷവും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് തമാശയല്ല. തീവ്രവാദം സഹിക്കാന്‍ കഴിയില്ല”- എഎന്‍ഐയോട് സംസാരിച്ച ഗാംഗുലി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ വഷളായതിനാല്‍, 2008 ല്‍ ഏഷ്യാ കപ്പില്‍ പങ്കെടുത്തതിനുശേഷം ഇന്ത്യ പാകിസ്ഥാനില്‍ പര്യടനം നടത്തിയിട്ടില്ല.

26 പേരുടെ മരണത്തിന് കാരണമായ പഹല്‍ഗാമിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന്, അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) അടച്ചുപൂട്ടല്‍, പാകിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള സാര്‍ക്ക് വിസ ഇളവ് പദ്ധതി (എസ്വിഇഎസ്) താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കല്‍, പാക് പൗരന്മാര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ 40 മണിക്കൂര്‍ സമയം നല്‍കുക, ഇരുവശത്തുമുള്ള ഹൈക്കമ്മീഷനുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുക തുടങ്ങിയ നിരവധി നയതന്ത്ര നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സിന്ധു ജല കരാര്‍ മരവിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടിയും ഇന്ത്യ കൈക്കൊണ്ടു.

More Stories from this section

family-dental
witywide