പഹല്‍ഗാം ഭീകരാക്രമണം:സിപ് ലൈന്‍ ഓപ്പറേറ്ററെ കസ്റ്റഡിയില്‍ എടുത്ത് എന്‍ഐഎ, ഭീകരര്‍ക്ക് പ്രദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്ന് അന്വേഷണം

ന്യൂഡല്‍ഹി: വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പ്രദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്ന അന്വേഷണം ശക്തമാക്കി എന്‍ഐഎ. സിപ് ലൈന്‍ ഓപ്പറേറ്ററെ കസ്റ്റഡിയില്‍ എടുത്ത സാഹചര്യത്തില്‍ കൂടുതല്‍ പ്രാദേശിക സഹായം ഭീകരര്‍ക്ക് കിട്ടിയിട്ടുണ്ടോ എന്നുള്ള കാര്യത്തില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുകയാണ്.

അതോടൊപ്പം, ജമ്മു കാശ്മീരില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നുണ്ട്. പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്നവരാണെന്നാണ് സൂചനയിലൂന്നിയും പരിശോധനകള്‍ പുരോഗമിക്കുകയാണ്. സാംബ, കത്തുവ മേഖലയിലൂടെയാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചത്. കാട്ടില്‍ ഒളിക്കാന്‍ പരിശീലനം കിട്ടിയ ഹുസൈന്‍ ഷെയിക് ആണ് സംഘത്തെ നയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. അനന്ത്‌നാഗിലെ മലനിരകളില്‍ സംഘം ഇപ്പോഴുമുണ്ടെന്നാണ് സുരക്ഷ സേനയുടെ വിലയിരുത്തല്‍.

Also Read

More Stories from this section

family-dental
witywide