പഹല്‍ഗാം ഭീകരാക്രമണം : അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് പാകിസ്ഥാന്‍

വാഷിംഗ്ടണ്‍ : ഇന്ത്യയെയാകെ കണ്ണീരിലാഴ്ത്തിയ ജമ്മുകശ്മീരിലെ
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണം ആവശ്യമാണെന്ന് പാകിസ്ഥാന്‍ വിശ്വസിക്കുന്നുവെന്നും അന്താരാഷ്ട്ര അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യ ആവര്‍ത്തിക്കുമ്പോള്‍ യാതൊരു പങ്കുമില്ലെന്നാണ് പാക്കിസ്ഥാന്റെ പ്രതികരണം.

ആക്രമണത്തിനുശേഷം, ഇരു രാജ്യങ്ങളും പരസ്പരം നിരവധി നിയന്ത്രണങ്ങളിലേക്കും നടപടികളിലേക്കും നീങ്ങി. ഇന്ത്യ നിര്‍ണായകമായ സിന്ധു ജല കരാര്‍ നിര്‍ത്തിവയ്ക്കുകയും പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് അവരുടെ വ്യോമാതിര്‍ത്തി അടയ്ക്കുകയും ചെയ്തു.

More Stories from this section

family-dental
witywide