പഞ്ചാബിലെ ഫിറോസ്പൂരിലെ ജനവാസ മേഖലയില്‍ പാക് ഡ്രോണ്‍ ആക്രമണം: ഒരു കുടുംബത്തിലെ 3 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ന്യൂഡല്‍ഹി: ഇന്നലെ രാത്രി പഞ്ചാബിലെ ഫിറോസ്പൂരില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പൊലീസ്. പൊള്ളലേറ്റവരില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.

‘മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചുവെന്നും, മിക്ക ഡ്രോണുകളും സൈന്യം നിര്‍വീര്യമാക്കിയിട്ടുണ്ടെന്നും ഫിറോസ്പൂര്‍ പൊലീസ് ഓഫീസര്‍ ഭൂപീന്ദര്‍ സിംഗ് സിദ്ധു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാക് ആക്രമണം കണക്കിലെടുത്ത് അതിര്‍ത്തിക്കടുത്തുള്ള പല പ്രദേശങ്ങളിലും മുന്‍കരുതല്‍ ബ്ലാക്ക്ഔട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചാബിലെ ജനവാസ മേഖലകളിലേക്ക് പാക്കിസ്ഥാനില്‍നിന്നുള്ള ഡ്രോണുകള്‍ എത്തിയതായി എഎപി എംപി രാഘവ് ചദ്ദ പറഞ്ഞു. ”ഭീകരവാദികളുടെ രാഷ്ട്രമാണ് തങ്ങളുടേതെന്ന് പാക്കിസ്ഥാന്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. പഞ്ചാബിലെയും ജമ്മുകശ്മീരിലെയും രാജസ്ഥാനിലെയും ജനാവാസ മേഖലകളിലേക്ക് അവര്‍ ഡ്രോണുകള്‍ എറിഞ്ഞു. പാക്കിസ്ഥാന്‍ എങ്ങനെയാണ് ഇന്ത്യയെ പ്രകോപിപ്പിക്കുന്നതെന്ന് ലോകം കാണേണ്ടതുണ്ട്” ഛദ്ദ എക്‌സില്‍ കുറിച്ചു.

Also Read

More Stories from this section

family-dental
witywide