ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സുവര്‍ണ്ണക്ഷേത്രം ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടതായി മുതിര്‍ന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടി കിട്ടിയതിനു പിന്നാലെ അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രം തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട്. സൈന്യത്തിന്റെ 15-ാം ഇന്‍ഫന്‍ട്രി ഡിവിഷന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് (ജിഒസി) മേജര്‍ ജനറല്‍ കാര്‍ത്തിക് സി ശേഷാദ്രിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മെയ് 7-8 തീയതികളുടെ ഇടയിലുള്ള രാത്രിയില്‍ പാകിസ്ഥാന്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയിലെ ജനവാസ, മതപരമായ സ്ഥലങ്ങള്‍ ആക്രമിക്കാന്‍ ലക്ഷ്യമിട്ടുരുന്നുവെന്നനും അദ്ദേഹം പറഞ്ഞു.

”പാക് സൈന്യത്തിന് നിയമാനുസൃതമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് അറിയാമായിരുന്നതിനാല്‍, അവര്‍ ഇന്ത്യന്‍ സൈനിക സ്ഥാപനങ്ങളെയും മതസ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ളവയേയും ലക്ഷ്യമിടുന്നുവെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് സുവര്‍ണ്ണക്ഷേത്രമായാരുന്നുവെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.

‘സുവര്‍ണ്ണക്ഷേത്രത്തിന് വ്യോമ പ്രതിരോധ സംരക്ഷണം ഒരുക്കിയെന്നും ഇതിനായി തങ്ങള്‍ കൂടുതല്‍ ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സമാഹരിച്ചുവെന്നും മേജര്‍ ജനറല്‍ ശേഷാദ്രി പറഞ്ഞു. മെയ് 8 ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ഇരുട്ടിന്റെ മറവില്‍ ഡ്രോണുകളും ദീര്‍ഘദൂര മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ വലിയ തോതിലുള്ള വ്യോമാക്രമണം നടത്തി. എന്നാല്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണമായും സജ്ജരായിരുന്നുവെന്നും അങ്ങനെ എല്ലാ ഭീഷണികളെയും തടഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read

More Stories from this section

family-dental
witywide