പാക് വ്യോമ പാത അടച്ചു: നോര്‍ത്ത് അമേരിക്ക, യുകെ, യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള യാത്രാസമയം കൂടും

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നയതന്ത്ര നടപടികള്‍ തുടങ്ങിയിരുന്നു. അതിനു മറുപടിയായി പാക്കിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത വിലക്കുകയും ചെയ്തു. ഇതോടെ
ഇതോടെ നോര്‍ത്ത് അമേരിക്ക, യുകെ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അധികസമയമെടുക്കും. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മിഡില്‍ ഈസ്റ്റിലേക്കുമുള്ള യാത്രയ്ക്കും അധിക സമയം വേണ്ടിവരും.

വ്യോമപാത നിഷേധിച്ച പാക്കിസ്ഥാന്‍ നടപടിക്ക് പരിഹാരം കാണാന്‍ മറ്റ് പാതകളിലൂടെ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ സാഹചര്യം മനസിലാക്കി സഹകരിക്കണമെന്നും വിമാനക്കമ്പനികള്‍ അഭ്യര്‍ത്ഥിച്ചു.

More Stories from this section

family-dental
witywide