പാക്ക് താലിബാന്റെ ഉപമേധാവിയെ വധിച്ചെന്ന് പാക്കിസ്ഥാന്‍ സൈന്യം; കൊല്ലപ്പെട്ടത് തലയ്ക്ക് 50 ലക്ഷം വിലയിട്ട ഭീകരന്‍

പെഷാവര്‍ : ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനിലിരുന്ന് നേതൃത്വം നല്‍കിയ പാക്ക് താലിബാന്റെ ഉപമേധാവിയെ വധിച്ചെന്ന് പാക്കിസ്ഥാന്‍ സൈന്യം. അഫ്ഗാനിസ്ഥാനില്‍നിന്നു നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെ ഭീകരസംഘടനയായ തെഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്റെ രണ്ടാമന്‍ അംജദ് (മസാഹിം) ആണ് വധിക്കപ്പെട്ടത്. ഇയാളെക്കൂടാതെ മൂന്നുപേരെക്കൂടി ഖൈബര്‍ പഖ്തുണ്‍ഖ്വയിലെ അതിര്‍ത്തിയില്‍ വെച്ച് പാക് സൈന്യം വധിച്ചു. പാക്ക് സൈന്യം അംജദിന്റെ തലയ്ക്ക് 50 ലക്ഷം രൂപ വിലയിട്ടിരുന്നു.

ഭീകരരെ വധിച്ച സൈന്യത്തെ പാക്ക് പ്രസിഡന്റ് ആസിഫലി സര്‍ദാരിയും പ്രധാനമന്ത്രി ഷഹബാസ് ഷരീഫും അഭിനന്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Pakistan Army says it has killed Pakistani Taliban deputy chief

More Stories from this section

family-dental
witywide