
ന്യൂഡല്‍ഹി : പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ തുടര്‍ച്ചയായ ആറാം ദിവസവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തുടരുന്നു. ജമ്മു കാശ്മീരിലെ പര്‍ഗവല്‍ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് ഇന്നലെ രാത്രി പാകിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് നടത്തിയത്.
ഇന്നലെ രാത്രിയില്‍, നൗഷേര, സുന്ദര്‍ബാനി, അഖ്‌നൂര്‍ സെക്ടറുകളിലെ നിയന്ത്രണ രേഖയില്‍ പ്രകോപനമില്ലാതെ വെടിവയ്പ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി ഇന്ത്യന്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം.