പാക്കിസ്ഥാന്‍ പ്രത്യാക്രമണത്തിന് ഒരുങ്ങുന്നു? പാക് വ്യോമമേഖല പൂര്‍ണമായും അടച്ചു, മുന്‍കരുതല്‍ നടപടി മാത്രമെന്ന് പ്രതികരണം

ഇസ്ലാമാബാദ്: ഇന്ത്യ നല്‍കിയ തിരിച്ചടിക്കു പിന്നാലെ പാക്കിസ്ഥാന്‍ പ്രത്യാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചിടുന്നതായി വിവരം പുറത്തുവരുന്നു. പാക്കിസ്ഥാന്‍ തിരിച്ചടിക്ക് തയ്യാറെടുക്കുന്നതിന്റെ ആദ്യഘട്ടമെന്നാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. അടുത്ത 48 മണിക്കൂര്‍ നേരത്തേക്കാണ് പാക്കിസ്ഥാന്‍ വ്യോമമേഖല പൂര്‍ണമായും അടച്ചിരിക്കുന്നത്.

നേരത്തെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മാത്രമായിരുന്നു പാക്കിസ്ഥാന്റെ വ്യോമമേഖലയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇപ്പോള്‍ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചിടുന്നതായാണ് പ്രഖ്യാപനം. സ്വന്തം സിവിലിയന്‍ വിമാനങ്ങള്‍ ഉള്‍പ്പെടെചില അവശ്യസര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കു മാത്രമേ പറക്കാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കുന്നുള്ളൂ.

ഇന്ത്യന്‍ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ഒരു മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള വിശദീകരണമെങ്കിലും ഇന്ത്യക്കെതിരെ പ്രത്യാക്രമണം നടത്താനുള്ള നീക്കമാണെന്നാണ് സൂചന. അതേസമയം, സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ പാക്കിസ്ഥാന്‍ മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്നു തന്നെയാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

Also Read

More Stories from this section

family-dental
witywide