
ഇസ്ലാമാബാദ് : ഓപ്പറേഷന്‍ സിന്ദൂറിനെ ”88 മണിക്കൂര്‍ നീണ്ട ട്രെയിലര്‍” എന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി വിശേഷിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രിയില്‍ നിന്നുണ്ടായ വാക്കുകള്‍ ചര്‍ച്ചയാകുന്നു. ഇന്ത്യയുമായി സമ്പൂര്‍ണ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നായിരുന്നു പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞത്. രാജ്യം ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്നടക്കം ആക്രമണങ്ങള്‍ തുടരാന്‍ ഇന്ത്യയ്ക്കു കഴിയുമെന്നും ഒരിക്കലും ഇന്ത്യയെ വിശ്വസിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഖ്വാജ ആസിഫ് പറഞ്ഞത്.
” ഇന്ത്യയെ ഒരു തരത്തിലും അവഗണിക്കാന്‍ കഴിയില്ല. പരമാവധി തയാറെടുപ്പുകളിലും ജാഗ്രതയിലുമാണ് പാക്കിസ്ഥാന്‍. അഫ്ഗാനിസ്ഥാനില്‍ നിന്നടക്കം ആക്രമണങ്ങള്‍ തുടരാന്‍ ഇന്ത്യയ്ക്കു കഴിയും. അതൊരു പൂര്‍ണമായ യുദ്ധത്തിലേക്ക് പോകാനും സാധ്യതയുണ്ട്. ഒരിക്കലും ഇന്ത്യയെ വിശ്വസിക്കാന്‍ കഴിയില്ല” ഖ്വാജ ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളോ അതിക്രമങ്ങളോ ഇന്ത്യ നടത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഇസ്ലാമാബാദ് പൂര്‍ണ്ണ ജാഗ്രതയില്‍ ആയിരിക്കണമെന്നും പ്രതിരോധ മന്ത്രി വിശദീകരിച്ചു.
Pakistan Defense Minister says Pakistan is on maximum alert, there is a possibility of India attacking across the border .















