
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീട്ടി പാക്കിസ്ഥാന്‍. ഓഗസ്റ്റ് 24 വരെയാണ് നീട്ടിയത്. പുതിയ ഉത്തരവു പ്രകാരം ഓഗസ്റ്റ് 24 ന് പുലര്‍ച്ചെ 4:59 വരെയാണ് വിലക്ക്.
ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ക്ക് പുറമെ ഇന്ത്യയില്‍ റജിസ്ടര്‍ ചെയ്ത വിമാനങ്ങള്‍ക്കും, ഇന്ത്യന്‍ എയര്‍ലൈനുകളുടെ മറ്റ് രാജ്യങ്ങളില്‍ റജിസ്ടര്‍ ചെയ്ത വിമാനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. പാക് വ്യോമഗതാഗത നിയന്ത്രണ ഏജന്‍സിയായ പാക്കിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (പിഎഎ)യാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.മസിവില്‍ വിമാനങ്ങള്‍ക്കു പുറമെ സൈനിക വിമാനങ്ങള്‍ക്കും നിരോധനം ബാധകമാണ്.
അതേസമയം, പുതിയ ഉത്തരവില്‍ വ്യോമപാത അടച്ചതിനുള്ള കാരണമൊന്നും ഔദ്യോഗികമായി പരാമര്‍ശിക്കുന്നില്ല. ഇന്ത്യന്‍ വിമാനങ്ങള്‍ മറ്റ് വ്യോമപാത ഉപയോഗിക്കുന്നതിനാല്‍ രാജ്യാന്തര സര്‍വീസുകള്‍ക്ക് കൂടുതല്‍ സമയമെടുക്കുന്നുണ്ട്. വിമാനങ്ങളുടെ ഇന്ധനച്ചെലവും ടിക്കറ്റ് നിരക്കും വര്‍ധിച്ചിട്ടുണ്ട്. ഇത് യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയാണ്.