
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെയുണ്ടായ സംഘര്‍ഷം വര്‍ദ്ധിച്ചതോടെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. ഒരു മാസത്തിലേറെയായി വിഷയത്തില്‍ ഇന്ത്യ തത്സ്ഥിതി തുടരുകയാണ്. എന്നാല്‍, ഇതോടെ പാകിസ്ഥാനിലെ ജല ലഭ്യതയില്‍ കാര്യമായ കുറവുണ്ടായി. പാകിസ്ഥാന്‍ സര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുപ്രകാരം, പാകിസ്ഥാന്‍ ഭാഗത്തുള്ള സിന്ധു, ഝലം നദികളിലെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്.
ചെനാബ് നദിയുടെ നീരൊഴുക്കില്‍ പെട്ടെന്നുണ്ടായ കുറവ് മൂലം പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നതെന്നും പാക്കിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്നു.
സിന്ധു നദീജല സംവിധാനം കൈകാര്യം ചെയ്യുന്ന അതോറിറ്റിയുടെ (IRSA) കണക്കുപ്രകാരം, ജൂണ്‍ 2-ന് പഞ്ചാബിലെ മൊത്തം ജലലഭ്യത 1,28,800 ക്യുസെക് ആണ്, ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14,800 ക്യുസെക് കുറവാണിത്. പാക് പഞ്ചാബിലെ സിന്ധു നദിയിലെ ജലലഭ്യത 10.3 ശതമാനം കുറഞ്ഞുവെന്നും ഐആര്‍എസ്എ കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ കനത്തതിരിച്ചടി നല്‍കുന്നതിന്റെ ഭാഗമായാണ് സിന്ധുനദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചത്.