രാജ്യത്തെ അഭിസംബോധന ചെയ്ത് പാക് പ്രധാനമന്ത്രി; ചൈനയ്ക്കും ട്രംപിനുമടക്കം നന്ദിയെന്ന് ഷെഹ്ബാസ് ഷെരീഫ്

ന്യൂഡല്‍ഹി : പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനു പിന്നാലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു. ഇന്ത്യയുമായുള്ള സംഘര്‍ഷം രൂക്ഷമായപ്പോള്‍ പിന്തുണ നല്‍കിയതിന് ആഗോള നേതാക്കള്‍ക്കും രാഷ്ട്രങ്ങള്‍ക്കും നന്ദി പറഞ്ഞായിരുന്നു ഷെരീഫിന്റെ പ്രസംഗം.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, സൗദി കിരീടാവകാശി, ഖത്തര്‍ അമീര്‍, തുര്‍ക്കി പ്രസിഡന്റ്, ജനങ്ങള്‍ എന്നിവര്‍ക്ക് ‘നിരന്തരമായ പിന്തുണയ്ക്ക്’ ഷെരീഫ് നന്ദി പറഞ്ഞു. പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെയും അദ്ദേഹം പ്രശംസിച്ചു.

പാകിസ്ഥാന്റെ ദീര്‍ഘകാല സഖ്യകക്ഷിയായ ചൈനയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ടായിരുന്നു ഷെരീഫിന്റെ പ്രസംഗം. ‘ഞാന്‍ അവരെ പരാമര്‍ശിക്കേണ്ടതുണ്ട്, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന്, അവര്‍ക്ക് ഒരു വലിയ നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചൈനയെ ‘വളരെ പ്രധാനപ്പെട്ട, വളരെ വിശ്വസനീയനായ വളരെ പ്രിയപ്പെട്ട സുഹൃത്ത് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ജലവിഹിതം, കശ്മീര്‍, മറ്റ് തര്‍ക്കവിഷയങ്ങള്‍ എന്നിവ പരിഹരിക്കപ്പെടുമെന്നും ഷെരീഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഷെരീഫ് രാജ്യത്തെ അഭിസംബോധന ചെയ്തത്.

Also Read

More Stories from this section

family-dental
witywide