ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ നിയന്ത്രണരേഖയില്‍ പ്രകോപനവുമായി പാകിസ്ഥാന്‍, പൂഞ്ചില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ പ്രതികാരം ചെയ്തതോടെ നിയന്ത്രണരേഖയില്‍ പ്രകോപനവുമായി പാകിസ്ഥാന്‍. നിയന്ത്രണ രേഖയില്‍ പലയിടങ്ങളിലായാണ് പാക് പ്രകോപനം തുടരുന്നത്. പൂഞ്ച് , പാമ്പോര്‍, അക്‌നൂര്‍, റമ്പാന്‍ തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ശക്തമായി തിരിച്ചടിക്കുന്നുവെന്ന് സൈന്യം വ്യക്തമാക്കി.

പൂഞ്ചിലെ പാക് പ്രകോപനത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമ്മക്കും മകള്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പാകിസ്ഥാന്റെ ഷെല്‍ ആക്രമണത്തിനിടെ അതിര്‍ത്തിയിലെ മൂന്നു വീടുകള്‍ക്ക് തീപിടിച്ചു. ഉറി സലാമാബാദിലെ വീടുകള്‍ക്കാണ് തീപിടിച്ചത്.

Also Read

More Stories from this section

family-dental
witywide